UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബെഹ്‌റയുടെ പൊലീസിനു നിര്‍ബന്ധിത യോഗ; പരിശീലിപ്പിക്കുന്നത് രാംദേവിന്റെയും രവിശങ്കറിന്റെയും ശിഷ്യന്മാര്‍

കര്‍ശനമായി നടപ്പാക്കണമെന്നു ഡിജിപിയുടെ ഉത്തരവ്

ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കി ഡിജിപിയുടെ ഉത്തരവ്. നിലവില്‍ ഏഴു ജില്ലകളില്‍ യോഗപരിശീലനം നടന്നുവരുന്നുണ്ടെന്നും ഇതു സംബന്ധിച്ചു വാര്‍ത്ത പുറത്തുവിട്ട മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുകാര്‍ക്ക് യോഗ പഠിപ്പിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ് എന്നിവരുടെ സ്ഥാപനങ്ങളിലെ യോഗപരിശീലകരെ നിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തയുണ്ട്. പൊലീസിലെ യോഗ ട്രെയിനര്‍മാര്‍ക്കു പുറമെയാണിവരുടെ നിയമനം.

പൊലീസുകാരുടെ കായികക്ഷമത നിലനിര്‍ത്തുക മാത്രമാണ് യോഗാ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതാതു സ്‌റ്റേഷനുകളിലെ എസ് ഐമാര്‍ യോഗ പരിശീലനത്തിന്റെ ചുമതല വഹിക്കണമെന്നും  സ്റ്റേഷനില്‍ ഉള്ള എല്ലാ ഓഫിസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇതു സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. യോഗ പരിശീലനത്തില്‍ പങ്കെടുക്കാത്തവരെ കുറിച്ച് എസ് പിക്ക് വിവരം കൈമാറണമെന്നും പറയുന്നു. നിര്‍ബന്ധപൂര്‍വമായ യോഗപപരിശീലനമാണോയെന്ന പേടിയില്‍ പല ഓഫിസര്‍മാരും അവരവരുടെ മതാചാരപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയതായും അറിയുന്നുണ്ട്. ആഭ്യന്തര വകുപ്പ് ഈ കാര്യത്തില്‍ എന്തു നിലപാടാണ് എടുത്തിരിക്കുന്നതെന്നു വ്യക്തമല്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍