UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നാളെ അന്താരാഷ്ട്ര യോഗ ദിനം; യോഗ അര്‍ബുദവും വിഷാദവും അകറ്റും

ഡിഎന്‍എയിലെ തന്മാത്ര പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്

യോഗയും ധ്യാനവും പരിശീലിക്കുന്നത് വിഷാദം, അര്‍ബുദം ഇവയെ തടയും എന്ന് പഠനം. ഡിഎന്‍എയിലെ തന്മാത്ര പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്. പതിനൊന്ന് വര്‍ഷക്കാലം 846 പേരില്‍ 18 പഠനങ്ങള്‍ നടത്തിയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

യോഗയും ധ്യാനവും മൂലം ശരീരത്തിന് തന്മാത്ര മാറ്റങ്ങള്‍ സംഭവിച്ചതായും ഈ മാറ്റങ്ങള്‍ എങ്ങനെ മാനസികവും ശാരീരികവും ആയ ആരോഗ്യത്തിന് ഗുണകരമാകുന്നുവെന്നും പഠനം പറയുന്നു. ശരീരത്തിന്റെയും തലച്ചോറിന്റെയും രോഗ പ്രതിരോധ സംവിധാനത്തിന്റെയും ജൈവികമായ കേടുപാടുകള്‍ തീര്‍ക്കുന്ന മാംസ്യത്തെ ഉല്‍പ്പാദിപ്പിക്കുന്ന ജീനുകളെ ആക്റ്റീവേറ്റു ചെയ്യുന്നതെങ്ങനെയെന്ന് പഠനം വിശദീക രിക്കുന്നു.

ഒരു വ്യക്തി സമ്മര്‍ദം നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ സിമ്പതിക നാഡീ വ്യൂഹം ഉണരുന്നു. ഇത് ന്യൂക്ലിയര്‍ ഫാക്ടര്‍ കപ്പ ബി (NF-kB) എന്ന തന്മാത്രയുടെ ഉല്‍പാദനം കൂട്ടുന്നു. നമ്മുടെ ജീന്‍ എക്‌സ്പ്രഷനെ നിയന്ത്രിക്കുന്ന തന്മാത്രയാണ് ഇത്. NF-kB സ്‌ട്രെസ്സിനെ ബസൈറ്റോ കൈന്‍ എന്ന മാംസ്യം ഉല്‍പ്പാദിപ്പിക്കുന്ന ജീനുകളെ ആക്ടിവേറ്റു ചെയ്യുന്നു. ഇതാണ് കോശങ്ങളിലെ ഇന്‍ഫ്‌ളമേഷനു കാരണം. ഈ ഇന്‍ഫ്‌ളമേഷന്‍ തുടര്‍ന്നാല്‍ അത് അര്‍ബുദ സാധ്യത കൂട്ടുകയും അകാലവാര്‍ദ്ധക്യത്തിന് കാരണമാകുകയും വിഷാദം പോലുള്ള മാനസിക രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

പഠനം അനുസരിച്ച് യോഗയും ധ്യാനവും ശീലിക്കുന്നവരില്‍ ഇതിന് വിപരീത ഫലം ആണ് ഉണ്ടാവുക. NF-kBയുടെയും സൈടോകൈനുകളുടേയും ഉല്‍പാദനം കുറയുന്നു. ഇത് ഇന്‍ഫ്‌ളമേഷന്‍ സാധ്യതയും അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറക്കുന്നു.

ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പേരാണ് യോഗയും ധ്യാനവും ശീലിക്കുന്നത്. പക്ഷേ ഇതിന്റെ ഗുണങ്ങള്‍ തന്മാത്ര ലെവലില്‍ തുടങ്ങുന്നുവെന്നും ജനിതക കോഡിനെ തന്നെ മാറ്റുന്നുവെന്നും പലരും അറിയാതെ പോകുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കോശങ്ങളില്‍ ഒരു ‘മോളിക്യുലാര്‍ സിഗ്നേചര്‍’ പതിപ്പിക്കുന്നു. ഇത് ജീന്‍ എക്‌സ്പ്രഷനില്‍ മാറ്റം വരുത്തി ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ യോഗയും ധ്യാനവും സൗഖ്യമേകുന്നു.

കോവെന്‍ട്രി ആന്‍ഡ് റാഡ്ബ്ബൗഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഈ പഠനം ഫ്രണ്ടിയേഴ്‌സ് ഇന്‍ ഇമ്മുണോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍