UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂഷനും യോഗേന്ദ്ര യാദവും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

അഴിമുഖം പ്രതിനിധി

2017-ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആംആദ്മി പാര്‍ട്ടി തലവനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ചൂലു മുറുക്കുമ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പഴയ സഹപ്രവര്‍ത്തകരായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും ഒരുങ്ങുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും അവര്‍ക്ക് പദ്ധതിയുണ്ട്.

കെജ്രിവാളുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തിനൊടുവില്‍ ഇരുവരേയും ആംആദ്മിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇവരും അനുയായികളും ചേര്‍ന്ന് സ്വരാജ് അഭിയാന്‍ എന്നൊരു സംഘം രൂപീകരിച്ചിരുന്നു. സ്വരാജ് അഭിയാന്‍ നേതാക്കളാണ് പാര്‍ട്ടി രൂപീകരിക്കുന്നതും പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതും പിടിഐയോട് വെളിപ്പെടുത്തിയത്.

താമസിയാതെ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും എന്നാല്‍ ദിവസം തീരുമാനിച്ചിട്ടില്ലെന്നും ഒരു മുതിര്‍ന്ന സ്വരാജ് അഭിയാന്‍ നേതാവ് പറഞ്ഞു. കൂടാതെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയുമുണ്ട്, നേതാവ് കൂട്ടിച്ചേര്‍ത്തു.

അടുത്തമാസം നടക്കുന്ന ഖദൂര്‍ സാഹിബ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സംഗീതജ്ഞനായ ഭായ് ബല്‍ദീപ് സീംഗിനെ പിന്തുണയ്ക്കുമെന്നും നേതാവ് പറഞ്ഞു. ഇപ്പോള്‍ സ്വരാജ് അഭിയാന്‍ രാഷ്ട്രീയേതര സംഘടനയാണ്. ഭായ് ബല്‍ദീപ് സിംഗ് സ്വതന്ത്രനായാണ്‌ മത്സരിക്കുന്നതെന്നും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. യാദവും മറ്റു അഭിയാന്‍ നേതാക്കളും അടുത്ത മാസം സിംഗിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍