UPDATES

കായികം

വെള്ളി വേണ്ടെന്നുവച്ചപ്പോള്‍ യോഗേശ്വറിനെ തേടിയെത്തുന്നത് സ്വര്‍ണമോ!

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഗുസ്തിതാരം യോഗേശ്വര്‍ യാദവിന്റെ കഴുത്തില്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ തൂങ്ങാനുള്ള സാധ്യത തെളിയുന്നു. അത്ഭുതമെന്നു പറയാവുന്ന കാര്യങ്ങളാണ് ഈയടുത്ത ദിവസങ്ങളിലായി യോഗേശ്വറിനെ സംബന്ധിച്ച് നടക്കുന്നത്. അതിന്റെ ഫൈനല്‍ വിസിലില്‍ യോഗേശ്വറിന് മിക്കവാറും സ്വര്‍ണമെഡല്‍ ഉറപ്പാകും.

2011 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് യോഗേശ്വര്‍. ഈയുത്ത ദിവസം അന്താരാഷ്ട്ര ഉത്തേജക പരിശോധന ഏജന്‍സിയായ വാഡ നടത്തിയ പരിശോധനയില്‍ ക്വാര്‍ട്ടറില്‍ യോഗേശ്വറിനെ തോല്‍പ്പിച്ച റഷ്യയുടെ ബെസിക്ക് കുട്‌ക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു അദ്ദേഹത്തിന്റെ മെഡല്‍ പിന്‍വലിച്ച് യോഗേശ്വറിനു വെള്ളിമെഡലിന് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ വാഡ വീണ്ടും നടത്തിയ പരിശോധനയില്‍ സ്വര്‍ണം നേടിയ തോഗ്രുള്‍ അസ്ഗറോവും ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതു സത്യമാണെങ്കില്‍ യോഗേശ്വര്‍ സ്വര്‍ണമെഡല്‍ ജേതാവായി ഉയര്‍ത്തപ്പെടും. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും തന്നെ വന്നിട്ടില്ല. ഇന്ത്യന്‍ റസ്ലിംഗ് ഫെഡറേഷനും ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

അതേസമയം യോഗേശ്വറിനെ ഇപ്പോള്‍ ലോകം വാഴ്ത്തുന്നത് മറ്റൊരു കാര്യത്തിനാണ്. വെള്ളിമെഡല്‍ നേടിയ റഷ്യന്‍ താരം കുട്‌കോവ് 2013 ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. താരത്തോടുള്ള ആദരസൂചകമായി തനിക്ക് വെള്ളിമെഡല്‍ വേണ്ടെന്നും കുട്‌കോവിന്റെ കുടുംബം തന്നെ ആ മെഡല്‍ സൂക്ഷിക്കട്ടെയെന്നുമായിരുന്നു യോഗേശ്വര്‍ പറഞ്ഞത്. ആ നല്ല മനസിനുള്ള സമ്മാനമാണ് ഇപ്പോള്‍ കൈയകലത്തില്‍ എത്തിനില്‍ക്കുന്ന സ്വര്‍ണമെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍