UPDATES

ട്രെന്‍ഡിങ്ങ്

ഗോസംരക്ഷണം: ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

അയോധ്യതര്‍ക്കം കക്ഷികള്‍ ഇടപെട്ട് പരിഹരിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന താക്കീത് നല്‍കുന്ന ആദിത്യനാഥ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആരെയും തന്റെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഞങ്ങളുടെ ജോലി ചെയ്യുന്നുണ്ടെന്നും സീ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ആദിത്യനാഥ് വിശദമാക്കി. നിഷ്‌കളങ്കരായ ഒരു വ്യക്തിയ്ക്കുമെതിരെ നടപടികളുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും എന്നാല്‍ ഒരു കുറ്റവാളിയെയും മാഫിയകളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രിംകോടതിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് തന്റെ സര്‍ക്കാര്‍ കശാപ്പുശാലകള്‍ അടച്ചുപൂട്ടിയതെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നവയെ തൊട്ടിട്ടുപോലുമില്ലെന്നുമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് ആദിത്യനാഥ് സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയത്. മുത്തലാഖ്, അയോധ്യ തര്‍ക്കം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ആദിത്യനാഥ് അഭിമുഖത്തില്‍ ചര്‍ച്ച ചെയ്തു. മുത്തലാഖ് വിഷയത്തിന് ഇസ്ലാം സമുദായം തന്നെ പരിഹാരം കാണുന്നതായിരിക്കും നല്ലതെന്ന് ആദിത്യനാഥ് പറഞ്ഞു. അതൊരു സാമൂഹിക പ്രശ്‌നമാണ്. മുസ്ലിം യുവതികള്‍ തന്നെ ഇതിനെതിരെ രംഗത്തെത്തുന്നതില്‍ താന്‍ സന്തുഷ്ടനാണ്. അവരുടെ ആത്മാഭിമാനവും സ്വാശ്രയത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പറയുന്നു.

അയോധ്യ തര്‍ക്ക വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതാണ്. ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ചില നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. അയാധ്യയില്‍ സന്ദര്‍ശനം നടത്തിയ താന്‍ രണ്ട് കക്ഷികളും സംയുക്തമായി ചില തീരുമാനങ്ങളെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിഷയം പരിഹരിക്കാന്‍ സഹകരണത്തോടെയുള്ള പ്രവര്‍ത്തനം കൊണ്ടേ സാധിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍