UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്ധവിശ്വാസത്തിന്റെ യുപി മോഡല്‍; അശുഭകരമായ അത്തിമരങ്ങള്‍ വെട്ടാന്‍ യോഗിയുടെ ഉത്തരവ്

കന്‍വാര്‍ തീര്‍ത്ഥാടകരുടെ യാത്രമാര്‍ഗത്തില്‍ അത്തിക്കമ്പുകളോ മരമോ വീണുകിടക്കുന്നത് അശുഭകരമാണെന്ന്

ഭരണാധികാരി അന്ധവിശ്വാസിയാല്‍ എന്തൊക്കെ നാട്ടില്‍ നടക്കുമെന്നതിന്റെ പുതിയൊരു ഉദ്ദാഹരണംകൂടി ഉത്തര്‍പ്രദേശില്‍ നിന്നും വരുന്നു. കന്‍വര്‍(കാവട്)യാത്രയുടെ മാര്‍ഗമധ്യേയുള്ള ആയിരത്തോളം അത്തിമരങ്ങള്‍ ശാഖകള്‍ വെട്ടിയൊതുക്കാനും പഴക്കം ചെന്നവ വെട്ടിമാറ്റാനുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്. തീര്‍ത്ഥാടകരുടെ മാര്‍ഗത്തില്‍ അത്തിക്കമ്പുകളോ ഇലകളോ വീണുകിടക്കുന്നത് അശുഭകരമായതിനാലാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു നിര്‍ദേശം കൊടുക്കുന്നത്. അത്തിമരത്തിന്റെ ശാഖകള്‍ കാറ്റില്‍ ഉണ്ടാക്കുന്ന ശബ്ദം തീര്‍ത്ഥാടകര്‍ കേള്‍ക്കേണ്ടി വരരുതെന്നും കീര്‍ത്തനങ്ങള്‍മാത്രമാണ് കന്‍വാരികള്‍(കന്‍വര്‍ യാത്രികര്‍) കേള്‍ക്കേണ്ടതെന്നുമാണ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. കന്‍വര്‍ യാത്രയോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു യോഗിയുടെ ഈവക നിര്‍ദേശങ്ങള്‍.

ശ്രാവണമാസത്തില്‍(കര്‍ക്കിടകം)ശിവഭക്തരായ ഹിന്ദുക്കള്‍ നടത്തുന്ന തീര്‍ത്ഥാടനമാണ് കന്‍വര്‍ യാത്ര അഥവ കാവട് യാത്ര. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലൂടെയൊഴുകുന്ന ഗംഗാനദിയിലെ ജലം ശേഖരിച്ച് തങ്ങളുടെ പ്രദേശങ്ങളിലെ ശിവക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ് കന്‍വാര്‍ യാത്രയിലൂടെ തീര്‍ത്ഥടകരുടെ ലക്ഷ്യം.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍