UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരഖ്പുര്‍ ദുരന്തത്തിനിടയിലും ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡിജിപി സുല്‍ഖാന്‍ സിംഗിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്

ഗോരഖ്പുര്‍ ബാബരാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ 73 കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ ദുഃഖം രാജ്യവ്യാപകമായി അലയടിക്കുമ്പോഴും ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷപൂര്‍വം കൊണ്ടാടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം. ഡിജിപി സുല്‍ഖാന്‍ സിംഗിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ മെഡിക്കല്‍ കോളേജില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡെയ്‌ക്കൊപ്പം സന്ദര്‍ശനം നടത്തിയതിന് പിന്നാലെ പീഡിയാട്രിക് വകുപ്പിന്റെ നോഡല്‍ ഓഫീസര്‍ ഡോ. കഫീല്‍ ഖാനെ കൃത്യവിലോപത്തിന്റെ പേരില്‍ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഡോ. ഭൂപേന്ദ്ര ശര്‍മ്മയ്ക്കാണ് പകരം ചുമതല. ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു. ‘കുറ്റക്കാരാരും രക്ഷപ്പെടില്ല, അച്ചടക്കത്തോടെ ജോലി ചെയ്യേണ്ട എല്ലാ ജീവനക്കാര്‍ക്കും മാതൃകയാകുന്ന നടപടിയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുക’ എന്നും പോലീസ് പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ജെപി നഡ്ഡ അറിയിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളില്‍ രോഗാണുക്കള്‍ പടരുന്നതിന്റെ കാരണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന് 85 കോടി രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍