UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശിന്റെ ഇരുപത്തിയൊന്നാം മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റു

കേശവ പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍

ഉത്തര്‍പ്രദേശിന്റെ ഇരുപത്തിയൊന്നാം മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേശവ പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ലഖ്നോവിലെ കന്‍ഷിറാം സ്മൃതി ഉപവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാം നായിക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ,  മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ മൊത്തം അന്‍പത് പേരാണ് മന്ത്രിസഭയിലുളളത്. ആറു വനിതകളും മന്ത്രിസഭയിലുണ്ട്.

സമാജ് വാദി പാര്‍ട്ടി നേതാക്കളായ മുലായംസിങ്, അഖിലേഷ് യാദവ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍