UPDATES

യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവ വാഹിനി വളരുന്നു; ബിജെപിക്ക് അതൃപ്തി

ഗൊരക്പുരില്‍ നിന്നും പാര്‍ലമെന്റിലെത്തിയ ആദിത്യനാഥിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ മുഖ്യപങ്ക് വഹിച്ച സംഘടനയാണ് ഇത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നു. അതേസമയം ആര്‍എസ്എസിന്റെ പോഷക സംഘടനയല്ലാത്ത സംഘടനയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് അതൃപ്തിയുണ്ട്.

യോഗി ആദിത്യനാഥ് ഗോരക്‌നാഥ് മഠത്തിന്റെ ചുമതലയേറ്റെടുത്തപ്പോഴാണ് ഈ സംഘടന ആരംഭിച്ചത്. ഗൊരക്പുരില്‍ നിന്നും പാര്‍ലമെന്റിലെത്തിയ ആദിത്യനാഥിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ മുഖ്യപങ്ക് വഹിച്ച സംഘടനയാണ് ഇത്. കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചല്‍ ജില്ലകളില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന ഈ സംഘടനയ്ക്ക് ഇപ്പോള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരുണ്ട്. ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാന വ്യാപകമായി മെമ്പര്‍ഷിപ്പ് ക്യാമ്പെയിനിംഗ് നടന്നിരുന്നു. അതേസമയം ബിജെപിക്ക് മുകളിലേക്ക് വളരുന്ന ഹിന്ദു യുവ വാഹിനിയുടെ വളര്‍ച്ച ബിജെപിയെ അങ്കലാപ്പിലാക്കുന്നുണ്ട്. മെയ് ആദ്യവാരം ലക്‌നൗവില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ യോഗിയുടെ വിശ്വസ്തനും ഉപമുഖ്യമന്ത്രിയുമായ കേശവ് മൗര്യയാണ് ഈ വിഷയം ഉന്നയിച്ചത്.

പാര്‍ട്ടിക്കുള്ളില്‍ പുറത്തുനിന്നുള്ള ശക്തികളുടെ സ്വാധീനം വളരുന്നത് അനുവദിക്കാനാകില്ലെന്നാണ് അദ്ദേഹം ഹിന്ദു യുവ വാഹിനിയുടെ പേരെടുത്ത് പറയാതെ വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയാണ് മൗര്യ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗിയെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ തന്നെ ആര്‍എസ്എസും മുതിര്‍ന്ന ബിജെപി നേതാക്കളും യുവ വാഹിനി സംഘപരിവാറിനെക്കാള്‍ വളരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു.

2002ല്‍ ഗൊരക്പുരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ആദിത്യനാഥ് ഹിന്ദുമഹാസഭ സ്ഥാനാര്‍ത്ഥി രാധാ മോഹന്‍ദാസിന് പിന്തുണ നല്‍കിയിരുന്നു. അഗര്‍വാള്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. സംഘ പരിവാറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും ഒരു വര്‍ഷം നീളുന്ന സ്വതന്ത്ര മെമ്പര്‍ഷിപ്പ് കാമ്പെയിനിംഗ് ആണ് ഹിന്ദു യുവ വാഹിനി പ്രഖ്യാപിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍