UPDATES

ട്രെന്‍ഡിങ്ങ്

ഉത്തര്‍പ്രദേശിലെ വിപണി പിടിക്കാന്‍ യോഗിയുടെ പേരില്‍ മാങ്ങകളും

സങ്കരമാവിലുണ്ടായ മാങ്ങയ്ക്ക് യോഗിയുടെ പേരിട്ട് വ്യാപാരി

ഉത്തര്‍പ്രദേശിന്റെ വിപണിയിലേക്ക് പുതിയൊരു താരം കൂടി എത്തുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലായതിനാല്‍ തന്നെ ഈ താരം വിപണി പിടിച്ചെടുക്കുമെന്നാണ് വ്യാപാരി. യോഗിയുടെ പേരിലുള്ള മാങ്ങകളാണ് വിപണിയിലെത്തുന്ന പുതിയ താരം.

അടുത്തിടെ വികസിപ്പിച്ച സങ്കര മാവിന്റെ ഫലത്തിനാണ് ലഖ്‌നൗവിലെ പ്രമുഖ മാങ്ങാ വ്യാപാരി മുഖ്യമന്ത്രിയുടെ പേരിട്ടത്. ഹാജി കാലിമുള്ളയാണ് ഈ വ്യാപാരി. മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഐശ്വര്യ റായിയുടെയും സച്ചിന്റെയും പേരിലും മാങ്ങകളിറക്കി പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. ലഖ്‌നൗവിലെ മലിഹാബാദ് പ്രദേശത്തുള്ള തോട്ടത്തിലാണ് പുതിയ മാങ്ങകള്‍ വിളയുന്നത്.

മാങ്ങകള്‍ വിളവെടുപ്പിന് പാകമാകുന്നതേയുള്ളൂവെന്നും പഴുത്താല്‍ മാത്രമേ രുചി എങ്ങനെയായിക്കുമെന്ന് പറയാനാകൂവെന്നും ഹാജി മുള്ള പറയുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള മാവുകളടക്കം ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. വ്യത്യസ്തയിനം സങ്കരമാവുകള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം പദ്മശ്രീ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍