UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതനെ വിവാഹം ചെയ്തതിന് യുവതിയെ തീകൊളുത്തി കൊന്നു

അഴിമുഖം പ്രതിനിധി

ദളിത് യുവാവിനെ വിവാഹം ചെയ്ത 19-കാരിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ തിമ്മണ ഹോസുരുവിലാണ് ദുരഭിമാന കൊലപാതകമെന്ന് സംശയിക്കുന്ന സംഭവം ഇന്ന് പുലര്‍ച്ചെ നടന്നത്.

മോണിക്കയെന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഇവര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരു ദളിത് യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ വീടുവിട്ടുപോയി ഇയാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മണ്ഡ്യാ പൊലീസ് സ്റ്റേഷനില്‍ മോണിക്കയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന പരാതി നല്‍കിയിരുന്നു.

മോണിക്കയെ അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിച്ചശേഷം മാതാപിതാക്കള്‍ കൊലപ്പെടുത്തിയതാണെന്ന് കരുതുന്നതായി മണ്ഡ്യ പൊലീസ് പറയുന്നു. ഇന്ന് രാവിലെ നാലുമണിയോടെ മോണിക്കയെ തീകൊളുത്തി കൊന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ ചില ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍