UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദല്‍ഹി കൂട്ടബലാല്‍സംഗം കൗമാരക്കാരനായ പ്രതി മോചിതനാകും

അഴിമുഖം പ്രതിനിധി

2012-ലെ ദല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ കൗമാരക്കാരനായ പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്ന് വിട്ടയക്കാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രതിയെ വിട്ടയക്കുന്നതിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. നിയമപ്രകാരം ഇയാളെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇതൊരു ഗൗരവകരമായ വിഷയാണെങ്കിലും ഡിസംബര്‍ 20-ന് ശേഷം കൗമാരക്കാരനെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഡിസംബര്‍ 20-ന് പ്രതിക്ക് 21 വയസ് തികയും. ഇയാളെ പുനരദ്ധിവസിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുമുള്ള തീരുമാനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സ്വീകരിക്കും.

ദല്‍ഹിയിലെ കൂട്ട മാനഭംഗ കേസില്‍ ഇയാള്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികയാന്‍ ഏതാനും മാസങ്ങള്‍ കൂടെ വേണമായിരുന്നു. പ്രതികളില്‍ ആറുപേരില്‍ ഇയാളാണ് ദല്‍ഹി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കേസില്‍ ഇയാളെ മൂന്നു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നത്. ഇയാള്‍ ചെയ്ത കുറ്റവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത് എന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന കൗമാരക്കാരെ മുതിര്‍ന്നവര്‍ക്കു തുല്യമായി വിചാരണ ചെയ്യണമെന്ന വാദവും ഉയര്‍ന്നിരുന്നു. കേസിലെ മറ്റുപ്രതികളില്‍ നാലു പേര്‍ക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. അഞ്ചാമന്‍ ജയിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍