UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്: യുവാവ് അറസ്റ്റില്‍

പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നതായി ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് വിവാദമായിരുന്നു.

നടന്‍ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഫിനെയാണ് (23) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നതായി ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത് വിവാദമായിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളത്തെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തേ എസ്.എഫ്.ഐക്കെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും യുവനടിമാര്‍ക്കെതിരെയും ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍