UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ഞിരപ്പള്ളി കേരളാ കോണ്‍ഗ്രസ് (എം) ഓഫീസിനു നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പള്ളിയിലെ പാര്‍ട്ടി ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ഓഫീസ് യൂത്ത് കോണ്‍ഗ്രസുകാര്‍ അടിച്ചു തകര്‍ത്തു. കേരള കോണ്‍ഗ്രസിന് എതിരെയോ കെഎം മാണിക്ക് എതിരെയോ പ്രതിഷേധ പരിപാടികള്‍ ഈ ഘട്ടത്തില്‍ ഉണ്ടാവരുതെന്ന് കെപിസിസി നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കകമാണ് കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഓഫീസ് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. വൈകിട്ട് ആറു മണിയോടെ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍  ഓഫീസിലേക്ക്  ചീമുട്ട വലിച്ചെറിയുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. ഓഫീസിലെ കൊടിമരവും വാതിലുകളും ബോര്‍ഡും കസേരകളും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ നശിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍