UPDATES

ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും പിഴവുകള്‍ കണ്ടെത്തി; മൂന്നുവര്‍ഷം കൊണ്ട് അരുണ്‍ സമ്പാദിച്ചത് 30.85ലക്ഷം രൂപ

ഫെയ്സ്ബുക്കിന്റെ പിഴവ് വീണ്ടും കണ്ടെത്തിയതിന് അരുണ്‍കുമാറിന് ഇത്തവണ ലഭിച്ച പാരിതോഷികം 11 ലക്ഷം രൂപ. ഫേസ്ബുക്കില്‍ ആരുടെയും അക്കൗണ്ട് പത്തു സെക്കന്‍ഡുകൊണ്ട് നുഴഞ്ഞുകയറാന്‍ കഴിയുന്ന ബഗാണ് (പിഴവ്) അരുണ്‍ കണ്ടെത്തിയത്.

ഓഗസ്റ്റ് 30 നാണ് അരുണ്‍ ഈ പിഴവ് ഫെയ്സ്ബുക്കിനെ അറിയിച്ചത്. തുടര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചതായി ഫെയ്സ്ബുക്ക് അരുണിനെ അറിയിച്ചു. ഫേസ്ബുക്കിന്റെ നിലനില്‍പിനെത്തന്നെ ബാധിച്ചേക്കാവുന്ന ബഗ് കണ്ടെത്തിയതിന് അരുണിന് 16,000 ഡോളറാണ് (10.73 ലക്ഷം രൂപ) സമ്മാനമായി നല്‍കിയത്.

ബഗ് വേട്ട അരുണ്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന് മുമ്പ് ഫേസ്ബുക്കിലെ ബഗ് കണ്ടെത്തിയതിന് അരുണിന് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കിയിരുന്നു. കൂടാതെ ഫേസ്ബുക്കിലെ ബ്ലോക്കിംഗ് പ്രൈവസിയുമായി ബന്ധപ്പെട്ട ബഗ് കണ്ടെത്തിയതിന് അയ്യായിരം ഡോളറും നല്‍കിയിരുന്നു. കൂടാതെ ഗൂഗിളിന്റെ പിഴവുകളും അരുണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 30.85 ലക്ഷം രൂപയാണ് അരുണിന് ഇങ്ങനെ കിട്ടിയത്.  

ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ഥിയാണ് അരുണ്‍. പിതാവ് സുരേഷ് കുമാര്‍ ചിറക്കര പഞ്ചായത്ത് ഓഫീസില്‍ യുഡി ക്ലര്‍ക്കാണ്. നാഗലക്ഷ്മിയാണു മാതാവ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍