UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റ് ഇല്ലാതെയും യൂട്യൂബ് വീഡിയോകള്‍ കാണാം

രഘു സഖറിയാസ്/ന്യൂ ടെക്ക്‌

നിങ്ങള്‍ ഉപയോഗിക്കുന്നത് ഒരു ആന്‍ഡ്രോയിഡ് ഫോണോ ടാബ്ലെറ്റോ ആണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട യൂട്യൂബ് വീഡിയോകള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സമയത്തും എത്ര തവണ വേണമെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇതിനായി ചെയ്യേണ്ടത് ആ വീഡിയോ കാണുന്ന സമയത്ത് ഓഫ്‌ലൈന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക മാത്രമാണ്. അപ്പോള്‍ തന്നെ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഓഫ്‌ലൈന്‍ ആയി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ സേവാകും. 

ഓഫ്‌ലൈന്‍ സംവിധാനം ലഭിക്കുന്നതിനായി നിങ്ങളുടെ യൂട്യൂബ് ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പുതിയ അപ്‌ഡേഷന്‍ ലഭിച്ചിരിക്കണം. ഇത് ലഭിച്ചിട്ടില്ലെങ്കില്‍ പ്ലേസ്റ്റോറില്‍ പോയി നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. നിങ്ങള്‍ കാണുന്ന എല്ലാ വീഡിയോകള്‍ക്കും ഓഫ്‌ലൈന്‍ സേവനം ലഭിക്കണമെന്നില്ല. പ്ലേ ചെയ്യുന്ന വീഡിയോയുടെ താഴെ ഒരു ഡൗണ്‍ലോഡ് ഐക്കണ്‍ കാണാം. ഇത്തരം ഡൗണ്‍ലോഡ് ഐക്കണ്‍ കാണുന്ന വീഡിയോകളാണ് ഓഫ്‌ലൈന്‍ ആയി സേവ് ചെയ്യാനാകുന്നത്.

240 പിക്‌സല്‍ മുതല്‍ 720 പിക്‌സല്‍ വരെയുള്ള റെസല്യൂഷനുകളില്‍ വീഡിയോ സേവ് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്. കുറഞ്ഞ റെസല്യൂഷനുള്ള വീഡിയോകള്‍ സേവ് ചെയ്താല്‍ കുറച്ചുസ്ഥലമേ നഷ്ടമാകൂ എന്ന ഗുണവുമുണ്ട്. വീഡിയോ ക്വാളിറ്റി കൂടുന്നതനുസരിച്ച് ഡേറ്റാ ബാലന്‍സും ഫോണ്‍ മെമ്മറിയും കൂടുതല്‍ ഉപയോഗിക്കേണ്ടിവരും. ഒരു വീഡിയോ ഓഫ് ലൈന്‍ ആയി സേവ് ചെയ്താല്‍ അതു നിങ്ങളുടെ യൂട്യൂബ് ആപ്ലിക്കേഷനിലെ ഓഫ്‌ലൈന്‍ മെനുവില്‍ നിന്നും പിന്നീട് എപ്പോള്‍ വേണമെങ്കിലും എടുത്തു പ്ലേ ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി ഇന്റര്‍നെറ്റ് കണക്ട് ചെയ്യേണ്ടതില്ല.

.EXO ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ആകുന്നതുകൊണ്ടു സാധാരണ ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോകളേക്കാള്‍ വളരെ കുറച്ചു സ്ഥലം മാത്രമേ യൂട്യൂബ് ഓഫ്‌ലൈന്‍ വീഡിയോകള്‍ക്ക് ആവശ്യമാകൂ. .EXO ഫോര്‍മാറ്റില്‍ ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതു പല ഭാഗങ്ങള്‍ ആയാണ് ഡൗണ്‍ലോഡ് ആകുന്നത്. റിയല്‍ടൈം എന്‍ക്രിപ്ഷന്റെ സഹായത്തില്‍ സാധാരണ 40 MB വരെ എടുക്കുന്ന വീഡിയോകള്‍ 25 MB സ്ഥലത്ത് പരിമിതപെടുത്താം.

പിന്നീട് നിങ്ങള്‍ ആ വീഡിയോ ഓഫ്‌ലൈനില്‍ എടുക്കുമ്പോള്‍ അപ്പോള്‍ തന്നെ സേവ് ചെയ്ത ഫയല്‍ ഡീക്രിപ്റ്റ് ആയാണ് വീഡിയോ പ്ലേ ആകുന്നത്. യുട്യൂബിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ എന്നുമാത്രം.

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍