UPDATES

സയന്‍സ്/ടെക്നോളജി

യു എസ് തിരഞ്ഞെടുപ്പില്‍ യു ട്യൂബിന്റെ കൈകടത്തല്‍ യു എസ് തിരഞ്ഞെടുപ്പില്‍ യു ട്യൂബിന്റെ കൈകടത്തല്‍

Avatar

ഡ്രൂ ഹാര്‍വെല്‍
(വാഷിംഗ്ടന്‍ പോസ്റ്റ്) 

സാറാ പേയ്ലിന്‍റെ സൌണ്ട് ബൈറ്റുകളും “ഒബാമ ഗേളു”മൊക്കെ കൂടി 2008നെ അമേരിക്കയുടെ ആദ്യ “യൂട്യൂബ് ഇലക്ഷന്‍” വര്‍ഷമാക്കി. ലോകത്തെ ഏറ്റവും ജനപ്രിയമായ ഈ വീഡിയോ വെബ് സൈറ്റ് ഇതിനോടകം ഇലക്ഷന്‍ പ്രചാരകരുടെ പ്രതീക്ഷകളെ കവച്ചു വയ്ക്കുന്ന തരത്തില്‍ ശക്തവും ശ്രദ്ധയാകര്‍ഷിക്കുന്നതുമായി മാറിയിരിക്കുകയാണ്.

ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയ പരസ്യം, ശരിക്കും പറഞ്ഞാല്‍ മൂന്നെണ്ണം, യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട 10 പരസ്യങ്ങളില്‍ ഉള്‍പ്പെട്ടു. കോര്‍പ്പറേറ്റ് അമേരിക്ക നല്‍കുന്ന മികച്ച പരസ്യങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതും ആദ്യമായാണ്.

അയോവ, ന്യൂ ഹാംഷെയര്‍, സൌത്ത് കരോലിന, നെവാഡ എന്നീ സംസ്ഥാനങ്ങളിലെ ആദ്യ കൊക്കസ്സുകളും പ്രൈമറിയും നടക്കുന്ന സമയം ഈ സ്ട്രീമിങ് ഭീമന്‍റെ ‘റിസെര്‍വ്ഡ് ആഡ് ടൈം’ മുഴുവന്‍ വിറ്റു തീര്‍ന്നു; അതും മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമായിരുന്നു. ഇതിന്‍റെ അര്‍ത്ഥം സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുടെ സെല്‍ ഫോണിലേയ്ക്ക് എത്താനുള്ള ആകാംക്ഷയും ആവേശവും മൂത്ത്, പണം കൊടുത്താല്‍ കിട്ടുന്ന ഓരോ യൂട്യൂബ് നിമിഷവും വിലയ്ക്ക് വാങ്ങി എന്നാണ്.

ഗൂഗിളിന്‍റെ ഈ വീഡിയോ ഭീമന്‍ വെബ് ലോകത്തെ രസകരമായതും വിചിത്രമായതും അങ്ങേയറ്റം ജനപ്രീതിയുള്ളതുമായ വീഡിയോകളുടെ വിളനിലം മാത്രമല്ല ഇന്ന്. നൂറു കോടിയിലധികമുള്ള കാഴ്ചക്കാരും സാംസ്കാരികമായ സര്‍വ്വവ്യാപകത്വവും കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏതൊരു ലോക്കല്‍ ടി‌വി ശൃംഖലയെക്കാള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ യൂട്യൂബിന് സാധിക്കുന്നുണ്ട്.

“ഈ കാലത്ത് ഇത് നിത്യജീവിതത്തിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാത്തവര്‍ ഏറ്റവും ചുരുങ്ങിയത് ദൂരദൃഷ്ടി ഇല്ലാത്തവരാണ്” ഡബ്ല്യു‌പി‌എ ഒപ്പീനിയന്‍ റിസെര്‍ച്ചിന്‍റെ സ്ഥാപകനും ടെഡ് ക്രൂസ് കാമ്പെയ്നിന്‍റെ റിസെര്‍ച്ച് ആന്‍ഡ് അനലിറ്റിക്സ് ഡയറക്ടറുമായ ക്രിസ് വില്‍സണ്‍ പറയുന്നു. അദ്ദേഹത്തിന്‍റെ ‘ബോര്‍ഡര്‍ ജമ്പിങ് ഇന്‍വേഷന്‍’ പരസ്യം ജനുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരസ്യങ്ങളില്‍ ഒന്നായി.

യൂട്യൂബും ഡിജിറ്റല്‍ പരസ്യങ്ങളുമൊക്കെ മുന്‍കാല പ്രചാരണങ്ങളിലും ഉണ്ടായിട്ടുണ്ട്. പക്ഷേ “ഇത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ തോല്ക്കും എന്ന അവസ്ഥയിലുള്ള ആദ്യ ഇലക്ഷനാണിത്,” വില്‍സണ്‍ പറയുന്നു.

ഗൂഗിള്‍ ഷോ നല്‍കുന്ന കണക്കുകള്‍ പ്രകാരം റിപ്പബ്ലിക്കന്‍ മുന്‍നിരക്കാരനായ ഡൊണാള്‍ഡ് ട്രംപാണ് ഡിജിറ്റല്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. മറ്റെല്ലാ സ്ഥാനാര്‍ത്ഥികളേക്കാളും യൂട്യൂബില്‍ കാഴ്ചക്കാരുള്ളതും ഏറ്റവും കൂടുതല്‍ പ്രചാരണ വീഡിയോകള്‍ ഉള്ളതും ട്രംപിനാണ്. 

കോടിക്കണക്കിനു മണിക്കൂറുകള്‍ ലോകം കാണുന്ന യൂട്യൂബിന്‍റെ ഡിജിറ്റല്‍ സ്വീകാര്യത ഒരു പ്രചാരണവും പൂര്‍ണമായും ആരുടേയും നിയന്ത്രണത്തിലല്ല എന്നു കാണിക്കുന്നു. ട്രംപിന്‍റെ പ്രസിഡെന്‍ഷ്യല്‍ പ്രഖ്യാപനം 1.8 മില്ല്യണ്‍ ഹിറ്റുകള്‍ കാണിക്കുന്നുണ്ട്, വലിയ കാര്യമാണത്. എന്നാല്‍ കഷണ്ടിയായ കഴുകന്‍റെയും “ഫ്രീഡം ഗേള്‍സി’ന്‍റെ സ്തുതിയുടെയും 18 മിനുട്ടുള്ള “ഇഡിയോട്ടിക് മോമെന്‍റ്സി”ന്‍റെയും പോലെയുള്ള, അദ്ദേഹത്തെ വിമര്‍ശിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്യുന്ന വീഡിയോകളുടെ കാണികള്‍ ഇതിലുമൊക്കെ കൂടുതലാണ്.

ഫേസ്ബുക്കും മറ്റ് എതിരാളികളുമെല്ലാം ഇപ്പോള്‍ വീഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യൂട്യൂബിന്‍റെ പ്രചാരം വളരെ വിപുലമാണ്. നീല്‍സണ്‍ ഡേറ്റ അനുസരിച്ച് 18നും 49നും ഇടയ്ക്കുള്ളവര്‍ അമേരിക്കയിലെ ഏതൊരു കേബിള്‍ നെറ്റ്-വര്‍ക്കിനേക്കാളും കൂടുതല്‍ കാണുന്നത് തങ്ങളുടെ ഫോണില്‍ യൂ ട്യൂബ് വീഡിയോകളാണ്.

എന്നാല്‍ ചെറുപ്പക്കാരുടെ മാത്രം കളിസ്ഥലമല്ല യൂട്യൂബ്: ഗൂഗിള്‍ പറയുന്നത് മുതിര്‍ന്ന പൌരന്മാരിലും ബേബി ബൂമേഴ്സിലും (രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ ഉടനെയുള്ള വര്‍ഷങ്ങളില്‍ ജനിച്ചവര്‍) പകുതിയിലധികം ഇതില്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ കാണുന്നവരാണ്. പ്രീമിയം പരസ്യസമയം കൈവശമാക്കാനുള്ള ഒരു പദ്ധതി യൂട്യൂബ് ഈയിടെ തുടങ്ങിയപ്പോള്‍ ആദ്യം എത്തിയത് മുതിര്‍ന്ന പൌരന്‍മാരുടെ ഗ്രൂപ്പും അവര്‍ക്കുള്ള നോണ്‍ പ്രോഫിറ്റ് അഭിഭാഷക സ്ഥാപനവുമായ AARP ആയിരുന്നു. ടി‌വിയില്‍ ഇവരുടെ രാഷ്ട്രീയ പരസ്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.

പണ്ട് ടി‌വിയില്‍, ഇടവേളകളില്‍ മാത്രം കണ്ടിരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ ഇപ്പോള്‍ ആളുകള്‍ യൂട്യൂബില്‍ തിരഞ്ഞു കാണുന്നു എന്നത് പ്രചാരണ പരസ്യ നിര്‍മാതാക്കള്‍ക്ക് പ്രോല്‍സാഹനം നല്കുന്നു. ഒപ്പം തെരഞ്ഞെടുപ്പിലെ മല്‍സരം കൂടുതല്‍ വിചിത്രവും അല്‍ഭുതപ്പെടുത്തുന്നതുമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും ഇതില്‍ നിന്ന് മനസിലാക്കാം. ഗൂഗിള്‍ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 2015നു ശേഷം ഏകദേശം 110 മില്ല്യണ്‍ മണിക്കൂറുകളാണ് (ഏതാണ്ട് 12,500 വര്‍ഷങ്ങള്‍) അമേരിക്കക്കാര്‍ തെരഞ്ഞെടുപ്പിനെ കുറിച്ചും സ്ഥാനാര്‍ത്ഥികളെ കുറിച്ചും മറ്റ് പ്രശ്നങ്ങളെ കുറിച്ചുമെല്ലാമുള്ള വീഡിയോകള്‍ കാണാന്‍ ചെലവഴിച്ചത്.

മാര്‍ക്കറ്റ് റിസെര്‍ച്ച് സ്ഥാപനമായ ബോറെല്‍ അസ്സോസിയേറ്റ്സിന്‍റെ ഡേറ്റ കാണിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരകര്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കായി 300 മില്ല്യണോളം ഡോളര്‍ ചെലവഴിക്കും എന്നാണ്. പത്ര, റേഡിയോ പരസ്യങ്ങള്‍ക്കായി ആകെ ചെലവാക്കുന്നതിലും കൂടുതല്‍.

പരസ്യ ബഡ്ജറ്റുകളില്‍ നിന്ന്‍ 2 ബില്ല്യണ്‍ ഡോളര്‍ നേടി ടി‌വി ബ്രോഡ്കാസ്റ്റ് അതികായനായി തുടരുകയാണെങ്കിലും കൃത്യമായി വോട്ടര്‍മാരിലേക്കെത്താനും സൈറ്റിന്‍റെ വിപുലമായ ജനസ്വാധീനം മുതലെടുക്കാനുമായി പ്രചാരകര്‍ കൂടുതലായി യൂട്യൂബിലേയ്ക്ക് തിരിയുകയാണ്. പഴയ മട്ടിലുള്ള പരസ്യങ്ങള്‍ക്ക് ചെലവ് കൂടുതലാണ്, സമയ പരിധിയുണ്ട്, കൈമാറ്റം ചെയ്യാനും സാധ്യമല്ല. എന്നാല്‍ പ്രചാരണ പരസ്യങ്ങളുടെ നീളത്തിലും ചെലവിലും വിഷയങ്ങളിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്താന്‍ യൂട്യൂബ് സഹായിക്കുന്നു.

ജനുവരിയില്‍ റെക്കോര്‍ഡിട്ട പരസ്യങ്ങള്‍ ലക്ഷ്യത്തിലും ഭാവത്തിലുമൊക്കെ വളരെ വ്യത്യസ്തങ്ങളാണ്. ക്രൂസിന്‍റേത് ആക്ഷേപഹാസ്യ രീതിയിലുള്ളതാണ്; വക്കീലുമാരും ബാങ്കര്‍മാരും സൂട്ടിട്ട് റിയോ ഗ്രാന്‍ഡ് നദി കടന്നു പോകുന്നു (തെക്കു പടിഞ്ഞാറന്‍ അമേരിക്കയ്ക്കും വടക്കേ മെക്സിക്കോയ്ക്കും ഇടയിലുള്ള നദി). ഒരു ആന്‍റി ഡൊണാള്‍ഡ് ട്രംപ് സൂപ്പര്‍ PAC വീഡിയോയില്‍ ട്രംപിന്‍റെ പഴയ ഇന്‍റര്‍വ്യൂകള്‍ വീണ്ടും കാണിച്ചിരിക്കുന്നു. അതില്‍ പഴയ കണ്‍സെര്‍വേറ്റീവ് തീപ്പൊരി ക്ലിന്‍റണെ പുകഴ്ത്തുന്നതും തന്‍റെ ഇപ്പോളത്തെ ആദര്‍ശങ്ങളുടെ നേരെ വിപരീതം പറയുന്നതും കാണാം.

എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച, ആ മാസം 30 ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ ഇതുപോലെയുള്ള ചെളി വാരിയെറിയലൊന്നുമല്ല. അത് ബേര്‍ണി സാന്‍ഡേഴ്സിന്‍റെ കാമ്പെയ്നില്‍ നിന്നാണ്: സൈമണ്‍ & ഗാര്‍ഫങ്കല്‍ (അമേരിക്കന്‍ ഫോക് റോക്ക് ഗായകര്‍) പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ അമേരിക്ക ടൂര്‍. താഴെ കാണുന്ന കമന്‍റുകളിലൊന്ന്, “ഞാന്‍ ഇതിനോടകം പത്തു തവണ റീപ്ലേ അടിച്ചു. മറ്റാരെങ്കിലും?”

2004ല്‍, യൂട്യൂബിന് മുന്‍പ് പ്രസിഡെന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികള്‍ ടി‌വി പരസ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നതിന്‍റെ ഒരു ശതമാനം മാത്രമായിരുന്നു ഓണ്‍ലൈന്‍ പ്രചാരണത്തിനു നല്‍കിയത്. ഡിജിറ്റല്‍ ജോലികള്‍ മിക്കപ്പോഴും സംഭാവനകള്‍ക്ക് വേണ്ടിയായിരുന്നു. പ്രസംഗ വിഷയങ്ങളോ പരിപാടികളെ കുറിച്ചുള്ള വിവരങ്ങളോ പ്രചാരണമോ ഇല്ല. യൂട്യൂബ് പോലെ .ഒരു കേന്ദ്രീകൃത സൈറ്റും ഉണ്ടായിരുന്നില്ല. ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ പ്രചാരണത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പരസ്യസംബന്ധ നേട്ടം എന്നു പറയാവുന്നത് മയാമിയിലെ ഒരു സ്പാനിഷ് ന്യൂസ് സൈറ്റും പാരെന്‍റ്സ് മാഗസിന്‍റെ ഹോം പേജുമായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം യൂട്യൂബിന്‍റെ ആദ്യ വീഡിയോ “മീ അറ്റ് ദി സൂ” വന്നു- വ്യക്തത കുറഞ്ഞ, ആനയുടെ തുമ്പിക്കയ്യിന്‍റെ നീളത്തെ പറ്റിയുള്ള, ഒരു തമാശ വീഡിയോ. അതോടൊപ്പം തന്നെ, മുന്‍പില്ലാത്ത വേഗതയില്‍ തങ്ങളുടെ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ജനങ്ങളിലേക്കെത്തിക്കുന്നതിനെ പറ്റി പ്രചാരകരും മനസിലാക്കി. 2007ല്‍ അന്ന് സെനറ്റര്‍ ആയിരുന്ന ഒബാമ ഒരു യൂട്യൂബ് ഇന്‍റര്‍വ്യൂവില്‍ പറഞ്ഞത് മുന്‍ പ്രസിഡെന്‍റ് ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍റ്റിന്റെ റേഡിയോ പ്രസംഗങ്ങള്‍ പോലെയുള്ള ഒരു സുപ്രധാന മാറ്റം എന്നായിരുന്നു. ” വീഡിയോ സ്ട്രീംസ് വഴി ഞാന്‍ അമേരിക്കക്കാരോട് നേരിട്ടു സംസാരിക്കുകയാണ്; 21ആം നൂറ്റാണ്ടിലെ തീ കാഞ്ഞു കൊണ്ടുള്ള വര്‍ത്തമാനങ്ങള്‍.”

ഇന്നത്തെ യൂട്യൂബ് വച്ചു നോക്കുമ്പോള്‍ അതൊക്കെ കുട്ടിക്കളി ആണെന്നു പറയാം. സാന്‍ഡേഴ്സിന്‍റെ “അമേരിക്ക” വീഡിയോ ഒരുമാസം കൊണ്ട് കണ്ടത് കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ ഒബാമയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം (“മൈ പ്ലാന്‍സ് ഫോര്‍ 2008”) കണ്ടവരെക്കാള്‍ കൂടുതല്‍ പേരാണ്. 2012ല്‍ പോലും തങ്ങളുടെ ടി‌വി പരസ്യങ്ങള്‍ അങ്ങനെ തന്നെ ഓണ്‍ലൈന്‍ ആയി കൊടുക്കുക മാത്രമാണ് അവര്‍ ചെയ്തത്. എന്നാലിന്ന് സ്റ്റുഡിയോയില്‍ ചെയ്യപ്പെട്ട, ആകര്‍ഷകമായ, വെബിന് അനുയോജ്യമായ രീതിയില്‍ ബിറ്റ് സൈസ് ഉള്ള പരസ്യങ്ങളാണ്.

റിപ്പബ്ലിക്കന്‍സിനും ഡെമോക്രാറ്റ്സിനുമായി രണ്ടു പരസ്യ ടീമുകള്‍ ഉണ്ട് യൂട്യൂബിന്. ഇവയെ നയിക്കുന്നത് പഴയ പേരുകേട്ട രാഷ്ട്രീയ പ്രവര്‍ത്തകരും ഇതിലെ അംഗങ്ങള്‍ പഴയ പ്രചാരകരുമാണ്. ഇവര്‍ ഇടക്കിടെ സ്ഥാനാര്‍ത്ഥികളുടെ ഹെഡ്ക്വാര്‍ടേഴ്സിലേയ്ക്ക് പോയി കാമ്പെയ്ന്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഉറപ്പിക്കുന്നു. 

ഗവണ്‍മെന്‍റിനും അഭിഭാഷകര്‍ക്കുമായുള്ള യൂട്യൂബിന്‍റെ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചാള്‍സ് സ്ക്രെയ്സ് പറയുന്നതു, “യൂട്യൂബ് തെരഞ്ഞെടുപ്പ് എന്നു നമ്മള്‍ കേള്‍ക്കുന്നത് പ്രചാരണത്തില്‍ ടെക്നോളജി കൊണ്ടുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ ആണ്. എന്നാല്‍ പരമ്പരാഗത രാഷ്ട്രീയ മനസ്സുകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ചെയ്യുന്ന രീതികളില്‍ വലിയ മാറ്റങ്ങള്‍ ആണ് വന്നിട്ടുള്ളത്.”

വെബ് വീഡിയോയുടെ തുറന്ന സ്വഭാവം കൊണ്ട് വിജയാഘോഷങ്ങളുടെ രീതികളും മാറി. എറികാ ഗാര്‍നെര്‍- ന്യൂയോര്‍ക് പോലീസിനാല്‍ കൊല്ലപ്പെട്ട എറിക് ഗാര്‍ണറിന്റെ മൂത്ത മകള്‍. ആ മരണം ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ (കറുത്തവരുടെ ജീവനും വിലയുണ്ട്) പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു- സാന്‍ഡേഴ്സിനെ പ്രശംസിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ കാമ്പെയ്ന്‍ ഒരു ടീമിനെ തന്നെ അയച്ചു അവരുടെ 4 മിനുട്ടുകള്‍ നീണ്ട റിക്കോര്‍ഡിങ് എടുത്തു. ഒരു സിനിമയുടെ മേന്‍മയില്‍ എടുത്ത ആ വീഡിയോ സോഷ്യല്‍ മീഡിയ നെറ്റ്-വര്‍ക്കുകളില്‍ എത്തുന്നതിനു മുന്‍പ് അതേപടി യൂട്യൂബില്‍ ഇട്ടു.

ടി‌വിയേക്കാള്‍ ഫലം കിട്ടുന്ന പല തലങ്ങളും ഈ മാധ്യമത്തിലൂടെ പരീക്ഷിക്കാന്‍ പ്രചാരകര്‍ക്കും സാധിച്ചു. അവധിക്കാലത്ത് ക്രൂസിന്‍റെ ക്യാംപ് യൂട്യൂബില്‍ ഒരു പാരഡി പരസ്യമിറക്കി- “ഹൌ ഒബാമകെയര്‍ സ്റ്റോള്‍ ദി ക്രിസ്മസ്”, “ദി ഗ്രിഞ്ച് ഹൂ ലോസ്സ്റ്റ് ഹെര്‍ ഈമെയില്‍സ്” തുടങ്ങി പുസ്തകങ്ങളുടെ തലക്കെട്ടുകള്‍ വച്ചുള്ള പാരഡി. 20 ലക്ഷത്തോളം ഹിറ്റുകളുമായി പ്രശസ്തമായി ഇത്.

കേബിള്‍ ടി‌വിയിലെ ട്രംപിന്‍റെ ആധിപത്യം സഹിക്കാതെ സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങി, പരിധിയില്ലാതെ എയര്‍ടൈം നേടിയ കാമ്പെയ്ന്‍ ടീമുകളുണ്ട്. ക്രൂസിന്‍റെ സ്പോട്ടിലെ ഒരു വീഡിയോയില്‍ കുട്ടികള്‍ ഒരു ട്രംപ് ആക്ഷന്‍ രൂപം കൊണ്ട് കളിക്കുന്നു; അതിന്‍റെ പ്രത്യേക കഴിവുകളിലൊന്ന് റിപ്പബ്ലിക്കന്‍ ആയി അഭിനയിക്കാനുള്ള കഴിവാണ്!

“കാണാന്‍ ആളുള്ളിടത്തേയ്ക്ക് രാഷ്ട്രീയക്കാര്‍ പോകും. വീഡിയോ എന്നത് സോഷ്യല്‍മീഡിയ ലോകത്ത് വളരെ പ്രധാനമാണ്. അത് കാഴ്ചയാണ്, ശബ്ദമാണ്, നിങ്ങളുടെ കാഴ്ചപ്പാടാണ് ശരിയെന്ന് ജനങ്ങളോട് പറയാനുള്ള ശക്തമായ ഒരു മാര്‍ഗമാണ്,”  യൂട്യൂബിന്‍റെ ന്യൂസ് ലാബ് ഡയറക്ടര്‍ സ്റ്റീവ് ഗ്രോവ് പറയുന്നു. 

ഈ സ്ട്രീമിങ് സേവനത്തിന്‍റെ പ്രചാരം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ ലോകമെങ്ങും എത്തിച്ചിരിക്കുകയാണ്. ഗൂഗിള്‍ കണക്കുകള്‍ പ്രകാരം അമേരിക്കയ്ക്ക് പുറത്തു മെക്സിക്കോയിലാണ് ട്രംപിന്‍റെയും റൂബിയോയുടെയും വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാര്‍. കുടിയേറ്റത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടാകാം കാരണം. ക്രൂസിന്‍റെ കാണികള്‍ കാനഡയിലായിരുന്നു കൂടുതല്‍; അദ്ദേഹത്തിന്‍റെ സ്വദേശം.

സോഷ്യല്‍ മീഡിയയുടെ കൂടെ സഹായത്തോടെ യൂട്യൂബ് ഈ ഇലക്ഷനു വേണ്ട തിളക്കവും തിടുക്കവും നല്‍കിക്കൊണ്ടിരിക്കുകയാണ്. യൂട്ടാ ഗവര്‍ണര്‍ ഗാരി ആര്‍. ഹെര്‍ബെര്‍ട് ആധുനിക രാഷ്ട്രീയത്തെ റിയാലിറ്റി ടി‌വി കാഴ്ചാ സുഖത്തോട് ഉപമിച്ചതുമായി ഇത് ചേര്‍ന്നു പോകുന്നുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വര്‍ണങ്ങളും ഘോഷങ്ങളുമാണോ, അതോ സ്ട്രീം ചെയ്തു ഷെയര്‍ ചെയ്തു അതിനെ ലോകമെങ്ങും എത്തിക്കാനുള്ള സാങ്കേതിക വിദ്യയാണോ, ഏതാണ് ആദ്യം വന്നത്?

“നിങ്ങളീ ടി‌വിയില്‍ വരുന്ന പണ്ഡിതന്മാരെയാണോ കാണുന്നത്? അതെന്‍റെ അപ്പൂപ്പന്‍റെ മാധ്യമം ആണ്. ഞാന്‍ ഇതൊക്കെ പിറ്റേ ദിവസം യൂട്യൂബിലാണ് കാണാറ്,” ‘കോംപ്ലെക്സി’ന്‍റെ ഡയറക്ടറായ കാര്‍മെന്‍ വീലഫാന്യേ പറയുന്നു. ഡിബേറ്റുകളും പ്രചാരണത്തിന്റെ ഭാഗമായ ഇന്‍റര്‍വ്യൂകളും തങ്ങളുടെ 1.2 മില്ല്യണ്‍ യൂട്യൂബ് വരിക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമും യുവാക്കളുടെ സാംസ്കാരിക മാഗസിനുമാണ് കോംപ്ലെക്സ്. “സത്യത്തില്‍ ഈ സ്ഥാനാര്‍ത്ഥികളൊക്കെ തമാശക്കാരാണ്. നമ്മുടെ കാണികള്‍ക്ക് ഏറ്റവും ഇഷ്ടം നര്‍മ്മമാണ്.”

യൂട്യൂബിലേയ്ക്ക് നേരിട്ടു ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് “മീനുള്ളിടത്ത് മീന്‍ പിടിക്കുന്ന പോലെയാണ്. കുട്ടികളൊക്കെ ആവശ്യമുള്ള വിവരം തിരയുന്നത് അവിടെയാണ്. അവര്‍ അവിടെയിരുന്നു വീണ്ടും വീണ്ടും റിഫ്രഷ് ചെയ്യും,” കാര്‍മെന്‍ വീലഫാന്യേ പറഞ്ഞു.

ആസ്വാദകരെ രസിപ്പിക്കുന്നതാവണമെന്നില്ല യൂട്യൂബിന്‍റെ ഏറ്റവും വലിയ ശക്തി; വോട്ടര്‍മാരിലേയ്ക്ക് തീരെ പ്രതീക്ഷിക്കാതെ എത്തിച്ചേരുന്നതാവും. ഷിക്കാഗോയ്ക്ക് പുറത്തു താമസിക്കുന്ന 28കാരനും അനലിസ്റ്റുമായ കെവിന്‍ ലെപൊറെ ഒരു ദിവസം രാവിലെ ജോലിയ്ക്ക് പോകാന്‍ ട്രെയിനില്‍ ഇരിക്കുമ്പോള്‍ തന്‍റെ ഫോണില്‍ വെറുതെ തിരയുകയായിരുന്നു. പെട്ടന്ന് സാന്‍ഡേഴ്സിന്‍റെ “അമേരിക്ക” എന്ന വീഡിയോ പരസ്യം കണ്ടു, തന്‍റെ കണ്ണുകള്‍ നിറയുന്നത് അല്‍ഭുതത്തോടെ ലെപൊറെ അറിഞ്ഞു.

ടി‌വി അധികം കാണാത്തത്തു കൊണ്ട് പതിവ് പ്രചാരണ പരസ്യങ്ങളൊന്നും കണ്ടിട്ടില്ലാത്ത അദ്ദേഹം പക്ഷേ ഈ വീഡിയോ അയോവയിലുള്ള തന്‍റെ അമ്മായിയമ്മയുമായി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു, “ദയവു ചെയ്തു പരിഗണിക്കൂ” എന്ന അഭ്യര്‍ഥനയോടെ. നൂറിലധികം പേര്‍ അത് ലൈക് ചെയ്തു, കൂട്ടത്തില്‍ ഒരു അപരിചിതന്‍ ഇങ്ങനെ എഴുതി “ബോണിതാ!! (ഭംഗിയുള്ള എന്നര്‍ഥമുള്ള, സ്ത്രീകള്‍ക്കുള്ള ഒരു സ്പാനിഷ് പേര്) ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്!!”

“പണ്ടൊക്കെ നിങ്ങള്‍ ഈ പരസ്യങ്ങള്‍ 6 മണി മുതല്‍ 9 വരെ മാത്രമേ കാണൂ, ടി‌വി കാണുമ്പോള്‍. ഇപ്പോള്‍ ഇവ എല്ലായിടത്തുമുണ്ട്,” ലെപൊറെ പറയുന്നു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍