UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂസഫ് അറക്കല്‍; വരയുടെ മുഖങ്ങള്‍-ഫോട്ടോ ഫീച്ചര്‍

Avatar

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ ഓര്‍മ്മയായി. വരകൊണ്ടും നിലപാട് തറകൊണ്ടും വേറിട്ട വഴിയിലൂടെ നടന്ന യൂസഫ് അറക്കല്‍ ഇന്ത്യന്‍ ചിത്രകലയിലെ മുന്‍നിര ചിത്രകാരന്‍മാരില്‍ ഒരാളാണ്. ചെറുപ്പത്തില്‍ തന്നെ ചിത്രകലയോടു തോന്നിയ അഭിനിവേശത്തില്‍ ബെംഗളൂരുവില്‍ എത്തിയ യൂസഫ് കര്‍ണാടക ചിത്രകല പരിഷത്ത് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ബിരുദം സമ്പാദിക്കുകയായിരുന്നു. ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ പ്രസിദ്ധനായ യൂസഫ് അറക്കലിന് 2012ല്‍ കേരളം രാജാ രവിവര്‍മ്മ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. 

പ്രശസ്ത നടന്‍ അമിതാഭ് ബച്ചന്റെ എഴുപതാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട 70 ചിത്രകാരന്‍മാരില്‍ ഒരാളായിരുന്നു യൂസഫ് അറക്കല്‍. അമിതാഭിന്‍റെ ചിത്രം വരയ്ക്കുന്ന യൂസഫിനെയും അതിനു ശേഷം പല അവസരങ്ങളിലായി ചിത്രരചനയില്‍ മുഴുകിയിരിക്കുന്ന യൂസഫിനെയും പകര്‍ത്തുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഷാനവാസ് പി എന്‍ ഇവിടെ.  

മനസില്‍ തോന്നിയതും നിരത്തില്‍ കണ്ടതും വരച്ചിട്ട ജിന്ന്

ഷാനവാസ് പി എന്നിന്റെ ഫോട്ടോഗ്രാഫുകള്‍ കാണാന്‍ സന്ദര്‍ശിക്കുക: Shanavas Photography

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍