UPDATES

ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബെംഗളൂരുവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ തന്റെ ചിത്രങ്ങളിലൂടെ പേരെടുത്ത കലാകാരനായിരുന്നു യൂസഫ് അറയ്ക്കല്‍. 2012 ല്‍ രാജാരവി വര്‍മ പുരസ്‌കാരം നല്‍കി കേരളം ഇദ്ദേഹത്തെ ആദരിച്ചു.

അറയ്ക്കല്‍ രാജവംശത്തില്‍പ്പെട്ട ഉമ്മയുടെയും പ്രമുഖ വ്യാപാരികളായിരുന്ന കേയീസുമാരില്‍പ്പെട്ട പിതാവിന്റെയും മകനായി ജനിച്ച യൂസഫ് ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു തന്റെ ചിത്രകലാജീവിതം നയിച്ചിരുന്നത്. ചെറുപ്പത്തില്‍ തന്നെ ചിത്രകലയോടു തോന്നിയ അഭിനിവേശത്തിലാണ് യൂസഫ് ബെംഗളൂരുവില്‍ എത്തുന്നതും കര്‍ണാടക ചിത്രകല പരിഷത്ത് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ബിരുദം സമ്പാദിക്കുന്നതും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി കിട്ടിയെങ്കിലും ചിത്രകലയ്ക്കുവേണ്ടി അതുപേക്ഷിച്ചു. പിന്നീട് മുഴുവന്‍ സമയ ചിത്രകാരനായി മാറുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍