UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂരിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം: അറസ്റ്റിലായവരില്‍ ബിജെപിക്കാരും

സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്ന്‍ ആരോപിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

കഴിഞ്ഞദിവസം തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുമുണ്ടെന്ന് പൊലീസ് . മണ്ണൂത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നിര്‍മ്മല്‍ കുത്തേറ്റുമരിച്ചത്. സംഭവത്തിന് പിന്നില്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ സതീഷ് ചന്ദ്രന് ബന്ധമുള്ളതായും സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്നും ആരോപിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.

ഫെബ്രുവരി 12നാണ് നിര്‍മ്മല്‍ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുക്കാട്ടുകര സ്വദേശികളായ സിദ്ധുരാജ്, സഹോദരന്‍ സൂരജ് രാജന്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പയ്യപ്പാട്ടില്‍ യേശുദാസന്‍, ഇലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ട് പറമ്പില്‍ അരുണ്‍, നെല്ലങ്കര സ്വദേശി സച്ചിന്‍ ഹരിദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അരുണ്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.

കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ മുന്‍പ് തന്നെയുള്ള തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ കൊലയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒല്ലൂര്‍ സി.ഐ കെ.കെ സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുകയും സിപിഎമ്മിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്ത ബിജെപി, പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍