UPDATES

യെസ് മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍….താങ്കള്‍ക്ക് കേള്‍ക്കേണ്ടത് മാത്രം പറയിപ്പിക്കുന്ന ആപ്പ് കൊള്ളാം

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ട്രോളുകളുടെ ചാകരയാണ്. സോഷ്യല്‍ മീഡിയയില്‍ പിക്ചര്‍ ട്രോളുകളായും വീഡിയോ ട്രോളുകളായും ഭാവനകളും ആക്ഷേപഹാസ്യവും നിറയുന്നു. നോട്ട് പിന്‍വലിക്കലിനെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ എങ്ങനെ കാണുന്നു എന്നത് മുതല്‍ സിനിമാ രംഗങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി ട്രോളുകള്‍ വന്നു കഴിഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം അറിയാന്‍ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് നടത്തിയ സര്‍വേ സംബന്ധിച്ചാണ് പുതിയ വീഡിയോ ട്രോള്‍. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം മോദി ആപ്പിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. നോട്ട് പിന്‍വലിക്കുന്നതിനെ അനുകൂലിക്കുന്ന രീതിയില്‍, സര്‍ക്കാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മറുപടി മാത്രം വരുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആപ്പിനെ കുറിച്ചാണ് പറയുന്നത്.

ആപ്പിലെ ചോദ്യങ്ങളില്‍ ചിലത്:

കള്ളപ്പണം ഇന്ത്യയില്‍ നിലവിലുണ്ടോ?

അഴിമതിയും കള്ളപ്പണവും ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

നോട്ട് പിന്‍വലിക്കല്‍ നടപടി കള്ളപ്പണം, അഴിമതി, ഭീകരവാദം എന്നിവ തടയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഏറെ ജനപ്രീതിയാര്‍ജ്ജിച്ച ബ്രിട്ടീഷ് ടെലിവിഷന്‍ പരിപാടി യെസ് പ്രൈം മിനിസ്റ്ററില്‍ വിശദീകരിക്കുന്ന പോലെയാണ് കാര്യങ്ങള്‍. യെസ് ഓര്‍ നോ ചോദ്യങ്ങളിലൂടെ അഭിപ്രായങ്ങളെ വഴി തിരിച്ചു വിടുകയും അനുകൂലമാക്കി മാറ്റുകയും ചെയ്യുന്ന തന്ത്രം. പരിപാടിയുടെ ഒരു എപ്പിസോഡില്‍ നിര്‍ബന്ധിത സൈനിക സേവനമായ നാഷണല്‍ സര്‍വീസ് സ്‌കീമിനെ കുറിച്ച് പറയുന്നു. അത് പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. ഗവണ്‍മെന്‌റ് ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതികരണം ജനങ്ങളില്‍ നിന്ന് നേടിയെടുക്കാന്ഡ സഹായകമായ തരത്തില്‍ എങ്ങനെ അഭിപ്രായ സര്‍വേകള്‍ സംഘടിപ്പിക്കാം എന്നതാണ് ഒരു ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ സെക്രട്ടറിയും തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നത്. വളരെ മോശപ്പെട്ട രീതിയില്‍ നടപ്പാക്കുന്ന ഏത് പദ്ധതിയും വിജയിച്ചതായി നമുക്ക് ജനങ്ങളെ ധരിപ്പിക്കാം.   

യെസ് മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ എന്ന പരിപാടിയുടെ വീഡിയോ കാണാം:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍