UPDATES

സഹീര്‍ ഖാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 15 വര്‍ഷത്തോളം നീണ്ട കരിയറില്‍ അദ്ദേഹം 200 ഏകദിനങ്ങളിലും 92 ടെസ്റ്റ് മത്സരങ്ങളിലും 17 ടി10-കളിലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2000-ല്‍ കെനിയക്ക് എതിരെയാണ് സഹീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. യുവരാജ് സിംഗും സഹീറും ഒരുമിച്ചാണ് അരങ്ങേറിയത്. 282 ഏകദിന വിക്കറ്റുകളും ടെസ്റ്റില്‍ 311 വിക്കറ്റുകളും ടി20യില്‍ 17 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ധാക്കയില്‍ ബംഗ്ലാദേശിന് എതിരെയാണ് ടെസ്റ്റില്‍ അരങ്ങേറ്റം. ഇന്ത്യയ്ക്കായി അവസാനമായി സഹീര്‍ കളിച്ചത് 2014 ഓഗസ്തില്‍ ശ്രീലങ്കയ്ക്ക് എതിരെയാണ്. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് വിരമിക്കാനുള്ള സഹീറിന്റെ തീരുമാനം ട്വീറ്റ് ചെയ്തത്. ഐപിഎല്ലില്‍ സഹീര്‍ തുടരുമെന്ന് ശുക്ല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍