UPDATES

ലഖ്വി ജയില്‍ മോചിതനായി

അഴിമുഖം പ്രതിനിധി

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലഖ്വി ജയില്‍ മോചിതനായി. റാവല്‍പിണ്ടിയിലെ ആഡിയാല ജയിലിനു മുന്‍പില്‍ 55കാരനായ ലക്വിയെ സ്വീകരിക്കാനായി ജമാഅത്ത് ഉദ് ദാവാ പ്രവര്‍ത്തകരുടെ വലിയ സംഘം തന്നെ ഉണ്ടായിരുന്നു. ഇന്നലെ ലാഹോര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണിത്. ലക്വിയെ തടവില്‍ വയ്ക്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതി ലഖ്വിക്ക് ജാമ്യം അനുവദിച്ചത്.

പാകിസ്ഥാന്റെ നടപടി ദൌര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ലഖ്വിയുടെ ജാമ്യം സര്‍ക്കാരിന്റെ പിടിപ്പുകെടുകൊണ്ടാണ് എന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ജാമ്യം അനുവദിക്കുക എന്നതല്ലാതെ കോടതിക്ക് വേറെ നിയമ നടപടികള്‍ ഇല്ലായിരുന്നു എന്ന് ലഖ്വിയുടെ നിയമോപദേഷ്ടാവ് രാജാ റിസ്വാന്‍ അബ്ബാസ്‌ അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍