UPDATES

രണ്ടാം 20-20; ഇന്ത്യയ്ക്ക് പരാജയം; സഞ്ജുവിന് 19 റണ്‍സ്

സിംബാബ്‌വേയ്ക്കെതിരെയുള്ള രണ്ടാമത് 20-20യില്‍ ഇന്ത്യ പരാജയം രുചിച്ചു. ഇതോടെ പരമ്പര സമനിലയിലായി. സിംബാബ്‌വേയുടെ 146 റണ്‍സ് വെല്ലുവിളി പിന്‍തുടര്‍ന്ന ഇന്ത്യക്ക് ഇരുപത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135  റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ മാച്ചില്‍ തന്നെ ബാറ്റിംഗിനു അവസരം ലഭിച്ചെങ്കിലും 24 പന്തില്‍ 19 റണ്‍സെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. 42 റണ്‍സോടെ റോബിന്‍ ഉത്തപ്പയാണ് ഇന്ത്യന്‍ ടീമിലെ ടോപ്‌ സ്കോറര്‍. രഹാനെ നാലും മുരളി വിജയ്‌ 13ഉം സ്റ്റുവര്‍ട്ട് ബിന്നി 24ഉം റണ്‍സ് സ്കോര്‍ ചെയ്തു. ബൌളിങ്ങില്‍ മോഹിത് ശര്‍മ്മ , ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടും സ്റ്റുവര്‍ട്ട് ബിന്നി, അക്സര്‍ പട്ടേല്‍,സദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിംബാബ്‌വേ 20ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍ നേടി. സിംബാബ്‌വേക്ക് വേണ്ടി 67റണ്‍ എടുത്ത ഏകദിന ക്യാപ്റ്റന്‍ ചമു ചിബാബയാണ് ടീമിലെ ടോപ്‌ സ്കോറര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍